എന്റെ ബിരുദ പഠനം തലശ്ശേരി മഹാത്മാ കോളേജില്‍ ആയിരുന്നു. കടല്‍ക്കരയില്‍ പണ്ട് ബ്രിട്ടീഷുകാര്‍ പാണ്ടികശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടം. ജനലില്‍ കൂടെ നോക്കിയാല്‍ കടല്‍പ്പാലം കാണാം. പണ്ട് ഉരു വന്നു നിര്‍ത്തിയിരുന്നു, കെട്ടിയിട്ടിരുന്നു എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടു. പാലത്തിന്റെ അറ്റത്ത് പോയാല്‍ കോണ്ക്രീട്ടു തകര്‍ന്നു രൂപപ്പെട്ട ഒരു ദ്വാരം ഉണ്ട് . അതിലൂടെ താഴെ ഇറങ്ങിയാല്‍ പാലത്തിനും തിരയിലക്കങ്ങല്‍ക്കിടയിലും ഹൃദയമിടിപ്പിന്റെ ദൂരം മാത്രം. ക്ലാസ്സു കട്ട് ചെയ്തു ഇരിക്കാന്‍ പറ്റിയ സ്ഥലം..! പക്ഷെ എന്നെപ്പോലെ സാഹസികര്‍ മാത്രമേ ആ ഒരു സ്ഥലത്ത് ഇരിക്കാരുണ്ടായിരുന്നുള്ളൂ.
ബ്രിട്ടീഷ് ഹിസ്ടറി ക്ലാസ്സ് മാത്രമേ ഞങ്ങള്‍ കട്ട് ചെയ്യാരുണ്ടായിരുന്നുള്ളൂ. പക്ഷെ ആഴ്ചയില്‍ രണ്ടു ക്ലാസ് "കത്തി രാജന്‍ " പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പാലത്തിനടിയിലെ സാഹസികതയും ബോറടിച്ചുതുടങ്ങി. അത് കാരണം ഒരുദിവസം ഞങ്ങള്‍ ധര്‍മടം തുരുത്തില്‍ പോകാന്‍ തീരുമാനിച്ചു.
ധര്‍മടം തുരുത്ത് - തലശേരിയില്‍നിന്നും കണ്ണൂരിലേയ്ക്ക് പോകും വഴി സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം. കരയില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെ ഒരു കൊച്ചു ദ്വീപ്...!
ഞങ്ങള്‍ 6 പേര്‍ ഉണ്ടായിരുന്നു. ആരോ നടന്‍ ജയനെ അനുകരിച്ചു
" ഒരു തോണി കിട്ടിയിരുന്നെങ്കില്‍ .... തുരുത്തില്‍ പോകാമായിരുന്നൂ.....!!!"
ശാന്തമായ കടലും തലയെടുത്തുനില്‍ക്കുന്ന തുരുത്തും എന്നിലെ സാഹസികനെ ഉണര്‍ത്തി.ഞാന്‍ പറഞ്ഞു
" തോണി യൊന്നും വേണ്ട . അവിടെയ്ക്ക് നടന്നു പോകാം."
കൂട്ടുകാര്‍ ചിരിച്ചു തള്ളി. ഉണര്‍ന്ന സാഹസികത സടകുടഞ്ഞു !
"കാണണോ ?"
ഞാന്‍ ചോദിച്ചപ്പോള്‍മറ്റൊരു ശബ്ദം - " ഡാ ഞാനും ഉണ്ട് "
നോക്കിയപ്പോ ഷിബുരാജ്. സാഹസികതയുടെ മറ്റൊരു രൂപം ..!!!
ഞങ്ങള്‍ അതിസാഹസികമായ ആ യജ്ഞം ആരംഭിച്ചു. തുരുത്ത് ലക്ഷ്യമാക്കി കടലിലൂടെ നടക്കാന്‍ തുടങ്ങി.വെള്ളത്തിന്റെ നിരപ്പ് കാല്‍മുട്ടും കഴിഞ്ഞു ..... അരഭാഗം കഴിഞ്ഞു .... നെഞ്ചും കഴിഞ്ഞു. തുരുത്തിലേയ്ക്ക് ഏതാണ്ട് പകുതി ദൂരം ഇനിയും ഉണ്ട് .ഞാന്‍ നെഞ്ചില്‍ ഉടലെടുത്ത ഭയം പുറമേ കാണിക്കാതെ ഷിബുവിനോട് ചോദിച്ചു
" നിനക്ക് പേടി തോന്നുന്നുണ്ട് അല്ലെ ഷിബു ?"
അവന്‍ പറഞ്ഞു " ഹേ ഇല്ല "
ഞങ്ങള്‍ രണ്ടു മീറ്റര്‍ കൂടി താണ്ടിയിട്ടുണ്ടാവും, ഷിബു എന്നോട് ചോദിച്ചു
"നിന്റെ മനസ്സില്‍ പേടി തോന്നുന്നുണ്ട് അല്ലെ സജു ?"
അവന്റെ മനസ്സിന്റെ കണ്ണാടിയില്‍ ഭയം നിഴലിക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ ഞാനും വിട്ടുകൊടുത്തില്ല. "ഹേ ഒട്ടും ഇല്ല " ഞാനും പറഞ്ഞു.
വീണ്ടും മുന്നോട്ട്. കഴുത്തറ്റം വെള്ളം .......മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ .....അഭിമാനം വിട്ടു കളിക്കാന്‍ പറ്റുമോ ....?ഭാഗ്യം .... വെള്ളത്തിന്റെ നിരപ്പ് കഴുത്തില്‍നിന്നും നെഞ്ജിലെയ്ക്ക് താണു.അതെ തുരുത്തിന്റെ തീരം ....! കാല്‍ക്കീഴില്‍ ....!മനസ്സിലെ ഭയം ആഹ്ലാദത്തിനു വഴിമാറി.നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ ലക്ഷ്യത്തിലെത്തി. ഞങ്ങള്‍ അക്കരെ നില്‍ക്കുന്ന സുഹൃത്തുക്കളെ നോക്കി കൈ വീശിക്കാണിച്ചു. തിരിച്ചു ചെന്നാല്‍ എങ്ങനെയൊക്കെ ഞെളിയണം എന്ന് മനസ്സില്‍ പ്ലാനിംഗ് തുടങ്ങി.
"ദ്വീപില്‍നിന്നും എന്തെങ്കിലും തിരിച്ചു കൊണ്ടുപോകണ്ടേ ഒരു അടയാളമായിട്ടു ? "ഞാന്‍ ചോദിച്ചപ്പോള്‍ ഷിബുവിന്റെ നോട്ടം ഒരു കൊച്ചു തെങ്ങിന്റെ മണ്ടയിലേക്കു പോയി.അപ്പോള്‍ മനസ്സില്‍ ബള്‍ബ് കത്തി (ഇപ്പോളാണെങ്കില്‍ ലഡ്ഡു പൊട്ടിയേനെ )കഷ്ടപ്പെട്ട് കയറി രണ്ടു തേങ്ങ കൈക്കലാക്കി.ഞങ്ങള്‍ തിരിച്ചു യാത്ര തുടങ്ങി.ലോകം വെട്ടിപ്പിടിച്ച സന്തോഷത്തോടെ ഞങ്ങള്‍ മുന്നേറുകയാണ് .വളരെ ലാഘവത്തോടെ ഞങ്ങള്‍ തിരികെയെത്തുകയാണ് , കയ്യില്‍ തേങ്ങയുമായി.വിജയശ്രീലാളിതരായി തിരിച്ചെത്തിയ ഞങ്ങളെ വരവേല്‍ക്കാന്‍ വേറൊരാളും കൂടെ ഉണ്ടായിരുന്നു.....!!!കൈ രണ്ടും പിന്‍വശം കെട്ടി, ബനിയനും ധരിച്ചു ലുങ്കിയും മടക്കിക്കുത്തി, ഒരു തടിയന്‍...!!!മറ്റുള്ളവരുടെ നില്‍പ്പ് കണ്ടപ്പോള്‍ മനസ്സിലായി സംഗതി പന്തിയല്ല!മനസ്സില്‍ അതുവരെ കത്തിനിന്നിരുന്ന ബള്‍ബു ഫ്യൂസ് ആയി !പെട്ടെന്നായിരുന്നു പ്രതികരണം
" ഇങ്ങോട്ട് വാടാ കള്ളാ ... നിന്റച്ചന്‍ നട്ടുനനച്ചതാണോടാ ആ തെങ്ങു ?" ഇങ്ങനെ തുടങ്ങി തെറിയുടെ തുടക്കം.ഞാന്‍ പിറകിലേയ്ക്ക് നോക്കി ഷിബുവിന്റെ പൊടിപോലും കണ്ടില്ല.അവന്‍ നേരത്തെ അപകടം മണത്തിരുന്നു എന്നതും കയ്യിലുണ്ടായിരുന്ന തേങ്ങ പാതിവഴിയില്‍ കളഞ്ഞതും ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്.തടിയന്‍ കയ്യങ്കളിക്ക് മുതിരുംമുന്പേ ഞങ്ങളുടെ കൂട്ടത്തിലോരുവന്‍- ജിസു ജേക്കബ് വന്നു അയാളെ സമാധാനിപ്പിച്ചു. ഒന്നിന് 25 രൂപ വെച്ച് 50 രൂപ കൊടുക്കേണ്ടിവന്നു ആ തിളപ്പു ശമിപ്പിക്കാന്‍ !അതിനു ശേഷം അവിടെ അരങ്ങേറിയ " പവനായി ശവമായി " എന്ന ബാലെയുടെ കഥ ഞാന്‍ പ്രതേകിച്ചു വിവരിക്കേണ്ട ആവശ്യമില്ലല്ലോ.!ഒരു കാരണവശാലും ക്ലാസിലെ പെണ്‍കുട്ടികള്‍ ഈ കഥ അറിയരുത് എന്ന് എല്ലാവരുടെയും കാലുപിടിച്ചു ഞാന്‍ പറഞ്ഞു, ഉറപ്പു വരുത്തി.അന്ന് പിന്നെ ക്ഷീണം കാരണം കോളെജിലേയ്ക്ക് പോയില്ല. വീട്ടില്‍ വന്നു.വൈകുന്നേരം അച്ഛന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍ ...!!!ആരും കാണാതെ കുറച്ചു കരഞ്ഞ് അത് മാറിക്കിട്ടി.പിറ്റേന്ന് ക്ലാസ്സില്‍ എന്തോ സംസാരിച്ചു കൊണ്ടിരുന്ന സീമ പറഞ്ഞു : തേങ്ങ !ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി ഇപ്പൊ ചമ്മിയേനെ ! എന്നെ ഉദ്ദേശിച്ചല്ല .ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി ഒരു അട്ടഹാസമായി രൂപം പ്രാപിച്ചു.അതെ അവര്‍ എന്നെ ചതിച്ചു ........!!! തേങ്ങ ....!!!മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ സുധീഷിനെ പോലെയായി എന്റെ അവസ്ഥ. "കിണ്ടി" ക്ക് പകരം "തേങ്ങ "

No comments:
Post a Comment